ന്യൂദല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ദല്‍ഹിയില്‍ തുടക്കം. പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനവും വിവിധ സംസ്ഥാന തെരഞ്ഞെടുപ്പുകളും ദേശീയ രാഷ്ട്രീയ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.
ദേശീയ ഭാരവാഹിയോഗം അധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറല്‍ സെക്രട്ടറി രാംലാല്‍, ബിജെപി ദല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരി എന്നിവര്‍ പ്രസംഗിച്ചു. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, സംഘടനാ സെക്രട്ടറി എം. ഗണേശന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ സമ്പദ്രംഗവുമായി ബന്ധപ്പെട്ട പ്രമേയങ്ങളും രാഷ്ട്രീയ പ്രമേയവും നിര്‍വാഹക സമിതിയോഗത്തില്‍ അവതരിപ്പിക്കും. പ്രമേയങ്ങള്‍ക്ക് ഭാരവാഹിയോഗം അംഗീകാരം നല്കി. ഇന്ന് രാവിലെ 10 മണിക്ക് തല്‍ക്കത്തോറ സ്റ്റേഡിയത്തിലാണ് ദേശീയ നിര്‍വാഹക സമിതിയോഗത്തിന്റെ ഔപചാരിക ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് 4മണിക്ക് പ്രധാനമന്ത്രി നിര്‍വാഹക സമിതിയില്‍ സമാപന പ്രസംഗം നടത്തും.
കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്, കെ. സുരേന്ദ്രന്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്, ശോഭാ സുരേന്ദ്രന്, എം, ഗണേശന്, കെ. സുഭാഷ്, മുന്‍ അധ്യക്ഷന്മാരായ വി. മുരളീധരന്, പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന്‍പിള്ള, സി.കെ. പദ്മനാഭന്, കെ.വി. ശ്രീധരന് മാസ്റ്റര്‍, ഒ. രാജഗോപാല്‍ എംഎല്‍എ, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റിച്ചാര്‍ഡ് ഹേ എംപി, സുരേഷ്ഗോപി എംപി എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: