മരങ്ങാട്ടുപിള്ളി : കോട്ടയം സഹോദയ സിബിഎസ്ഇ ഇന്റര്‍സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ ഗുരുകുലം പബ്ലിക് സ്കൂളില്‍ 25 മുതല്‍ 27 വരെ നടക്കും. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ 45 സ്കൂളുകള്‍ മത്സരത്തിനെത്തും. 25 ന് രാവിലെ 11മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അദ്ധ്യക്ഷനാകും. ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്മാന് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും, പ്രശസ്ത ഫുട്ബോള്‍ താരം മുഹമ്മദ് റാഫി മേള ഉദ്ഘാടനം ചെയ്യും, ലേബര്‍ ഇന്‍ഡ്യാ എഡ്യൂക്കേഷണല്‍ ഇന്സ്റ്റിറ്റിയൂഷന് മാനേജിംങ്ങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ്ജ് കുളങ്ങര, സിബിഎസ്ഇ മാനേജ്മെന്റ് അസ്സോസിയേഷന് പ്രസിഡന്റ്് അഡ്വ: ടി.പി.എം. ഇബ്രാഹിം ഖാന്, സഹോദയ സെക്രട്ടറി ഫാ: ഷിജു പാറത്താനം, വൈസ് പ്രസിഡന്റ് ആര്.സി. കവിത, ട്രഷറര്‍ സിസ്റ്റര്‍ എമിലി തെക്കേത്തെരുവില്‍, കോര്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ കെ. എം. ഹാരിസ്, കോട്ടയം ജില്ലാ സെക്രട്ടറി എം. നീലകണ്ഠന് തുടങ്ങിയവര്‍ പങ്കെടുക്കും. കാറ്റഗറി ഒന്നില്‍ 16 വയസ്സില്‍ താഴെയും, കാറ്റഗറി രണ്ടില്‍ 19 വയസ്സില്‍ താഴെയുമുള്ള കുട്ടികളാണ് മത്സരിക്കുന്നത്. കാറ്റഗറി ഒന്നില്‍ 20 ടീമും, കാറ്റഗറി രണ്ടില്‍ 25 ടീമുകളാണ് മാറ്റുരക്കുന്നത്. സെമിഫൈനല്‍ മത്സരങ്ങള്‍ 26നും, ഫൈനല്‍ മത്സരം 27നും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: