കോട്ടയം: സര്‍ക്കാര്‍ ബാങ്കുകള്‍ മുഖേന നല്കുന്ന പദ്ധതികളുടെ ഗുണഫലം വേഗത്തില്‍ ജനങ്ങളിലെത്തിക്കാന്‍ ബാങ്കുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി പറഞ്ഞു. ബാങ്കുകളുടെ ജില്ലാതല അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ പദ്ധതി പോലുളള കേന്ദ്ര ഗവണമെന്റ് പദ്ധതികളില്‍ വേതനം നേരിട്ട് തൊഴിലാളിയിലെത്തിക്കുന്ന രീതിയാണുളളത്. എന്നാല്‍ സോഫ്റ്റ്വെയര് തടസം മൂലവും മറ്റും ഇതിന്റെ ഗുണഫലം ജനങ്ങളിലെത്താന്‍ താമസിക്കുന്നു. ബാങ്കുകളും സര്‍ക്കാരും തമ്മിലുളള ബന്ധം മെച്ചപ്പെട്ടാല്‍ മാത്രമേ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കൂ. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് മിഷന് പദ്ധതിയിലും വിദ്യാഭ്യാസ വായ്പ സംബന്ധിച്ച നയങ്ങളിലും ഉദാരമായ സമീപനം പുലര്‍ത്താന്‍ ബാങ്കുകള്‍ക്ക് കഴിയണം. കാര്‍ഷിക വായ്പ നല്‍കുന്നതിലും ഉദാരമായ സമീപനം ഉണ്ടാകണം. ഇത്തരക്കാര്‍ക്കുളള സേവനങ്ങളില്‍ കാലതാമസം ഉണ്ടാകരുതെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: