നാദാപുരം: മതില് നിര്‍മ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയായുണ്ടായ ബോംബ് സ്ഫോടനത്തില്‍ തൊഴിലാളിക്ക് സാരമായ പരുക്കേറ്റു.
തെരുവംപറമ്പ് നിര്‍ദ്ദിഷ്ട ഗവ: കോളേജ് റോഡിനോട് ചേര്‍ന്ന പറമ്പിലാണ് ഇന്നലെ രാവിലെ അത്യുഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്.
സ്ഫോടനത്തില്‍ തൊഴിലാളിയായ ഇയ്യങ്കോട്ടെഎടവത്ത് ബാലന് (55) സാരമായി പരുക്കേറ്റു. കയ്യാലയോട് ചേര്‍ന്ന പൊത്തില്‍ ഒളിപ്പിച്ചിരുന്ന സ്റ്റീല്ബോംബില് പണിയായുധം കൊണ്ട് തട്ടിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബിന്റെ ചീളുകള്‍ ഇരുകാലിലും തുളച്ചു കയറി മുറിവേറ്റ ഇയാളെ കല്ലാച്ചി സ്വാകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടേക്ക് മാറ്റി. സി.പി.എം കേന്ദ്രത്തില്‍ നടന്ന സ്ഫോടനത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: