കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ച സംഭവത്തില്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്നതിന് ശക്തമായ തെളിവുണ്ടെന്ന് കോടതി പറഞ്ഞു.
കൂടാതെ സുനി ഓട്ടേറെ കേസുകളില്‍ പ്രതിയാണെന്നും വിലയിരുത്തി. കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം മുഴുവന്‍ വിശദമാക്കുന്ന റിപ്പോര്ട്ട്അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: