ന്യൂദല്‍ഹി: കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ അക്രമത്തിനിരയാകുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്നാല്‍ ഇത്തരം സംഘടിത ആക്രമണങ്ങളെ പാര്‍ട്ടി ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. കുടുംബാധിപത്യം ഇന്ത്യയുടെ സംസ്കാരത്തിലില്ല, എന്നാല്‍ കോണ്‍ഗ്രസിന്റെ സംസ്കാരമാണ് കുടുംബാധിപത്യമെന്നും അമിത് ഷാ പറഞ്ഞു.
കുടുംബാധിപത്യം ഇന്ത്യയുടെ പൊതുസ്വാഭാവമാണെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയായാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: