അബുദാബി: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന് അഹമ്മദ്(36) അന്തരിച്ചു. അബുദാബിയിലെ സ്വകാര്യാശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു അന്ത്യം. ഭാരം കുറയ്ക്കാനുള്ള ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇമാന്റെ വൃക്കകള്‍ ഉള്‍പ്പെടെയുള്ള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഈജിപ്ത് സ്വദേശിയായ ഇമാന് അഹമ്മദ് ചികിത്സയ്ക്കായി ഇന്ത്യയിലാണ് ആദ്യം എത്തിയത്. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ മെയിലാണ് അവരെ അബുദാബിയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.
അമിതവണ്ണം കാരണം 25 വര്‍ഷമായി കിടക്കയില്‍ കഴിയുന്ന ഇമാനെ ഈജിപ്തില്‍നിന്ന് മുംബൈയില്‍ കൊണ്ടുവരുമ്പോള്‍ മൂന്നുവര്‍ഷം മുന്‍പുണ്ടായ പക്ഷാഘാതത്തിന്റെ അവശതകളുമുണ്ടായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഇമാന്റെ വലതു വശം തളര്‍ന്നിരുന്നു. വിഷാദം , രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും ബാധിച്ചു. 498 കിലോയോളമായിരുന്നു ഭാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: