ലക്നൗ: ലോക്ദളുമായി ചേര്‍ന്നു മുലായം സിംഗ് യാദവ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. പുതിയ പാര്‍ട്ടി ഇപ്പോള്‍ രൂപീകരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ അനുഗ്രഹം എപ്പോഴും അഖിലേഷ് യാദവിനുണ്ടാകുമെന്നും അതേസമയം, അഖിലേഷിന്റെ തീരുമാനങ്ങള്‍ തനിക്ക് അംഗീകരിക്കാനാവില്ലെന്നും മുലായം പറഞ്ഞു.
ലക്നൗവിലെ ലോഹ്യ ട്രസ്റ്റ് ഓഫീസില്‍വച്ച് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം മുലായം നടത്തുമെന്നായിരുന്നു വിവരങ്ങള്‍. ശനിയാഴ്ച ചേര്‍ന്ന സമാജ്വാദി പാര്‍ട്ടി സംസ്ഥാന കണ്‍വന്‍ഷനില്‍ നിന്നു മുലായവും സഹോദരന് ശിവ്പാലും വിട്ടുനിന്നിരുന്നു. ഇതാണ്, എസ്പിയില് പിളര്‍പ്പ് ആസന്നമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: