ജാര്‍ഖണ്ഡ്: പടക്ക നിര്മ്മണാശാലയില് ഇന്ന് രാവിലെ ഉണ്ടായ സ്ഫോടനത്തില്‍ ഏട്ട് പേര് മരിച്ചു. ഇരുപത്തി അഞ്ചു പേര്‍ക്ക് പരുക്കേറ്റു. ജാര്‍ഖണ്ഡിലെ കുമാര്ടുബിയില് ആണ് സ്ഫോടനമുണ്ടായത്.
പടക്ക നിര്‍മാണശാല അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നത്. സംഭവ സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. രക്ഷപ്രവര്‍ത്തനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ മരണ സംഖ്യ ഉയരാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: