ന്യൂദൽഹി: മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിലാണ് ഹമീദ് അൻസാരിക്കെതിരെ വി.എച്ച്.പി ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജയിൻ രൂക്ഷ വിമർശനമുന്നയിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസും പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വുമൺസ് ഫ്രണ്ടും സംയുക്തമായി കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഹമീദ് അൻസാരി പങ്കെടുത്തത്. ഉപരാഷ്ട്രപതിയായിരുന്നപ്പോൾത്തന്നെ മുസ്ലീങ്ങൾക്കിടയിൽ അതൃപ്തി വളർത്തുകയാണ് ഹമീദ് അൻസാരി ചെയ്തിരുന്നതെന്ന് സുരേന്ദ്ര ജയിൻ ആരോപിച്ചു
നിരോധിത സംഘടനയായ സിമിയുടെ പുതിയ രൂപമാണ് പോപ്പുലർ ഫ്രണ്ട് എന്നും നിരവധി തീവ്രവാദ പ്രവർത്തനങ്ങളിൽ അവർ ഏർപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ നിരവധി രാജ്യസ്നേഹികളെ വധിച്ച സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്നും അദ്ദേഹം പ്രസ്താവനയിൽആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: