ഹോം » വാര്‍ത്ത » ഭാരതം » 

മുംബൈ സ്ഫോടനം: ഒരാള്‍ കൂടി മരിച്ചു

July 16, 2011

മുംബൈ‌: മുംബൈയില്‍ ബുധനാഴ്ച ഉണ്ടായ സ്ഫോടന പരമ്പരയില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. സെയ്‌സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബബൂല്‍ ദാസ്‌ (42)എന്നയാളാണു ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ മരിച്ചത്‌.

ബുധനാഴ്ചയാണ്‌ ദാദര്‍, ഓപ്പറ ഹൗസ്‌, ,ബസാര്‍ എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായത്‌. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ അറിയിച്ചു. സവേരിബസാറിലെ സ്‌ഫോടനത്തിനായി ബോംബ് സ്ഥാപിച്ചിരുന്ന സ്‌കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

അന്വേഷണം ഏറ്റെടുത്തിരിക്കുന്ന മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) മറ്റു സംസ്ഥാനങ്ങളിലെ എ.ടി.എസുകളുടെ സഹായവും തേടിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ.) ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. നേരത്തേ അറസ്റ്റിലായ രണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരുള്‍പ്പെടെ ഒട്ടേറെപ്പേരെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick