കൊട്ടാരക്കര: ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ചതുമായി ബന്ധപ്പെട്ട് പുത്തൂര്‍ സ്റ്റേഷനിലെ എസ്ഐ പ്രവീണിനെ ചുമതലയില്‍ നിന്ന് മാറ്റി. നിലവില്‍ പ്രവീണിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ അഞ്ചോളം പരാതികളുണ്ട്.
യൂത്ത് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് മുന്‍ ജന. സെക്രട്ടറി കോട്ടാത്തല പൂതക്കുഴി പടിഞ്ഞാറ്റതില്‍ വി.എസ്.സുധനാണ് മര്‍ദനമേറ്റത്. സഹോദരിയെ മര്‍ദിച്ചെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത സുധനെ പോലീസ് മര്‍ദിച്ച് അവശനാക്കുകയായിരുന്നു.
അബോധാവസ്ഥയിലായ സുധനെ പിന്നീട് ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: