മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി മേജര്‍ രമേശ് ഉപാധ്യായയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയിലാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ ലഫ്. കേണല്‍ ശ്രീങ്കാന്ത് പുരോഹിതിന് ഓഗസ്റ്റില്‍ സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു.
2008 സെപ്റ്റംബര്‍ 29 നായിരുന്നു നാസിക്കിനു സമീപം മലേഗാവില്‍ സ്ഫോടനം നടന്നത്. ഏഴുപേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: