ഹോം » കേരളം » 

വിഴിഞ്ഞം: ടെന്‍ഡര്‍ കാലാ‍വധി ഒരു മാസം കൂടി നീട്ടി

July 16, 2011

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ കാലാവധി ഒരു മാസം കൂടി നീട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. പൊതുമേഖല സ്ഥാപനമായ ഷിപ്പിങ് കോര്‍പ്പറേഷനും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ താത്പര്യം കാണിച്ചതിനാലാണിത്.

ഓഗസ്റ്റ് 15 വരെയാണ് നീട്ടിയത്. സെസ് തീരദേശ പരിപാടിയില്‍ സംസാരിക്കുവേ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെയായിരുന്നു പദ്ധതിയുടെ ബിഡ് തുറക്കേണ്ടത്. എന്നാല്‍ ഒരുമാസം കൂടി നീട്ടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സംസ്ഥാനം ആംഗീകരിക്കുകയായിരുന്നു.

ഷിപ്പിങ് കോര്‍പ്പറേഷന്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് താത്പര്യമുണ്ട്. അവരുടെ പങ്കാളിത്തവും സാന്നിധ്യവും പദ്ധതിയുടെ വിജയത്തിനു ഗുണകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick