ഹോം » മറുകര » 

ബഹ്റൈന്‍ കേരളീയ സമാജം നവരാത്രി മഹോത്സവവും വിദ്യാരംഭവും

വെബ് ഡെസ്‌ക്
September 27, 2017

ബഹ്റൈന്‍ കേരളീയ സമാജം നവരാത്രി മഹോത്സവത്തിനു സെപ്തംബര്‍ 27 ന് തുടക്കമാവും. പ്രശസ്ത സംവിധായകന്‍ ശ്രീ ബാബു നാരായണന്‍ മുഖ്യാതിഥി ആയിരിക്കും. രാത്രി 8 മണിക്ക് ‘ഗാനസുധ’ സംഗീത പരിപാടി അരങ്ങേറും.ഇന്ദു സുരേഷിന്റെ നേതൃത്വത്തില്‍ ഉള്ള സംഗീത സദസ്സില്‍ സുമ ഉണ്ണികൃഷ്ണന്‍ ,ഡോ: പ്രിയ കൃഷ്ണ മൂര്‍ത്തി ,കൃതിക രാമപ്രസാദ് .എം ആര്‍ ശിവ, കൃഷ്ണന്‍ ഹരിഹരന്‍ ,രാജ ഗോപാല്‍ (വയലിന്‍) സജിത്ത് ശങ്കര്‍(മൃദംഗം),കെ കെ സജീവ് (ഗഞ്ചിറ) തുടങ്ങിയവരും പങ്കെടുക്കുന്നു.

28 ന് വ്യാഴാഴ്ച്ച രാത്രി 8 മണിക്ക് ബഹ്‌റിനിലെ പ്രശസ്ത നൃത്ത അധ്യാപകരുടെ ശിഷ്യര്‍ അവതരിപ്പിക്കുന്ന നാട്യാഞ്ജലി അരങ്ങേറും. 30 ന് പുലര്‍ച്ചെ 4.30 മുതല്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദന്‍ ഈ വര്‍ഷത്തെ എഴുത്തിനുരുത്ത് ചടങ്ങുകള്‍ക്ക്് നേതൃത്വം നല്‍കും.

ആദ്യാക്ഷരം കുറിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. സമാജം അംഗ ഭേദമന്യേ ഏവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ് . ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ അവസരം ലഭിക്കുക. സമാജം ഓഫീസില്‍ നേരിട്ട് വന്നാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന നവരാത്രി ആഘോഷവും ആദ്യാക്ഷരം കുറിക്കലും വന്‍ വിജയമാക്കണമെന്ന് സമാജം പ്രസിഡന്റ്് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍. കെ വീരമണി എന്നിവര്‍ പത്രകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ശിവകുമാര്‍ കൊല്ലെരോത്ത് 3336 4417, കെ സി ഫിലിപ്പ് 3778 9322 ശ്രീ.രാമചന്ദ്രന്‍ കെ എം 33988231 എന്നിവരെ ബന്ധപ്പെടുക.

Related News from Archive
Editor's Pick