ഹോം » ലോകം » 

ഇല്യാസ് കശ്മീരി മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

July 16, 2011

ഇസ്ലാമാബാദ്: ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാമി നേതാവ് ഇല്യാസ് കശ്മീരി മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പാക് ചാനല്‍ ഡോണാണ് വാര്‍ത്ത പുറത്തുവിട്ടത്. 2008 മുംബൈ ഭീകരാക്രമണ പദ്ധതിയില്‍ മുഖ്യ ആസൂത്രകരില്‍ ഒരാളാണു കശ്മീരി.

പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ കശ്മീരി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു തെളിവായി കശ്മീരിയുടെ ചിത്രങ്ങള്‍ ഹുജി പുറത്തുവിട്ടു. കശ്മീരിയെ പുതിയ ഉസാമ ബിന്‍ ലാദന്‍ എന്നാണ് തീവ്രവാദികള്‍ വിശേഷിപ്പിക്കുന്നത്.

ജൂണ്‍ മൂന്നിന് ഉത്തര വസീറിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കശ്മീരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ യുഎസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick