കണ്ണൂര്‍: ചുവപ്പ്-ജിഹാദി ഭീകരതയ്ക്കെതിരെ ജനരക്ഷായാത്ര നടത്തുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പയ്യന്നൂരില്‍ ഉജ്ജ്വല സ്വീകരണം. ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ പയ്യന്നൂരിലെത്തിയ കുമ്മനത്തെ ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, വി.കെ.സജീവന്, അഡ്വ.വി.രത്നാകരന്, ടി. രാമകൃഷ്ണന്, രമേശന് മാസ്റ്റര്‍, എ.വി.കുഞ്ഞിരാമന്, പ്രിയ സതീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് അയിത്തത്തിന്നും അസമത്വത്തിനുമെതിരെ പോരാടിയ സ്വാമി ആനന്ദതീര്‍ത്ഥര്‍ സ്ഥാപിച്ച പയ്യന്നൂരിലെ ശ്രീനാരായണ വിദ്യാലയം കുമ്മനം സന്ദര്‍ശിച്ചു. അന്തേവാസികളായ വിദ്യാര്‍ത്ഥികളോടൊപ്പം സമാധിയിലും ഗാന്ധിമാവിന് ചുവട്ടിലും പുഷ്പാര്‍ച്ചന നടത്തി, ദൈവദശകം ചൊല്ലിയാണ് അദ്ദേഹം സ്കൂളില്‍ നിന്ന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: