തളിപ്പറമ്പ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പത്തേകാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അര മണിക്കൂറിനുള്ളില്‍ ദര്‍ശനം പൂര്‍ത്തിയാക്കി. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നും കുടം വച്ച് നമസ്കരിച്ചായിരുന്നു ദര്‍ശനം.
രാവിലെ മുതല്‍ തന്നെ ക്ഷേത്രവും പരിസരവും പോലീസ് നിയന്ത്രണത്തിലാക്കിയിരുന്നു. ജില്ലാ പോലീസ് ചീഫ് ശിവ വിക്രം, തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്ഷേത്ര പരിസരത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ കേരളത്തിലെത്തിയത്. പുലര്‍ച്ചെ 1.30ഓടെ മംഗളൂരു വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹം ബേക്കലിലെ ഇന്റര്‍ നാഷണല്‍ ഹോട്ടലിലാണ് താമസിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: