പുതുക്കാട് : താലൂക്ക് ആശുപത്രിയുടെ പ്രവേശനകവാടത്തില്‍ പുതിയതായി സ്ഥാപിച്ച ആര്‍ച്ച് വലിയ വാഹനങ്ങള്‍ക്ക് തടസ്സമാകുന്നതായി പരാതി.
രണ്ട് ദിവസം മുന്‍പാണ് പഴയ ആര്‍ച്ചിന് പകരം പേരെഴുതിയ പുതിയ ആര്‍ച്ച് സ്ഥാപിച്ചത്. ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ആര്‍ച്ചിന് ഉയരം കുറഞ്ഞ് പോയതാണ് വാഹനങ്ങള്‍ക്ക് തടസമാകാന്‍ കാരണം. ആശുപത്രിയുടെ ആംബുലന്‍സ് അല്ലാതെ ഉയരം കൂടിയ ആംബുലന്‍സുകള്‍ ആശുപത്രിയുടെ ഉള്ളിലേയ്ക്ക് കടത്താനാവില്ലെന്ന് പറയുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ആശുപത്രിയിലെ മാലിന്യങ്ങള്‍ കൊണ്ടുപോകാന്‍ വരുന്ന ലോറിയും ആശുപത്രിയുടെ ഉള്ളിലേയ്ക്ക് പ്രവേശിക്കാനായില്ല. തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് മാലിന്യങ്ങള്‍ ആശുപത്രി ജീവനക്കാര്‍ ട്രോളിയില്‍ എത്തിക്കുകയായിരുന്നു.
മുമ്പ് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്നിടത്തുവരെ ലോറി എത്തിയിരുന്നതാണ്. അത്യാഹിതങ്ങള്‍ സംഭവിച്ചാല്‍ അഗ്നിശമനസേനയുടെ വാഹനങ്ങള്‍ ആശുപത്രിയുടെ ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കാനാവില്ല എന്നുള്ളത് പ്രധാന പ്രശ്നമായി നിലനില്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: