പാനൂര്‍: കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണെന്നും തങ്ങളുടെ നിലപാടുകള്‍ മാത്രമാണ് ശരിയെന്ന് വിശ്വസിക്കുന്നവരുമാണെന്ന് കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള്. പാനൂരില്‍ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പാര്‍ലമെന്ററി ജനാധിപത്യം കൊണ്ടുവരാന്‍ ഡോ.ബി.ആര്.അംബേദ്കറുടെ നേതൃത്വത്തില്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ അതിനെ കമ്മ്യൂണിസ്റ്റുകള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ അത്തരം എതിര്‍പ്പുകളെ അവഗണിച്ച് കൊണ്ടാണ് നമ്മുടെ നാട്ടില്‍ ജനാധിപത്യം നിലവില്‍ വന്നത്. ഭാരതം ഒരു ബഹുസ്വര രാഷ്ട്രമാണ്അതുകൊണ്ട് തന്നെ ഇവിടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്.
തങ്ങളുടേത് മാത്രമാണ് ശരിയായ പാതയെന്ന് വിശ്വസിക്കുന്ന വരാണ് കമ്മ്യൂണിസ്റ്റുകാര്‍. അതുകൊണ്ട് തന്നെ കേരളത്തിലെ ജനങ്ങള്‍ ഇതിനോട് യോജിക്കുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങിലൂടെ ജനങ്ങള്‍ ഇതിന് മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: