ഹോം » മറുകര » 

ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ബീച്ച് ശുചീകരണം നടത്തി

വെബ് ഡെസ്‌ക്
October 7, 2017

സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയ ശുചീകരണപരിപാടിക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ബഹ്റൈന്‍ ലാല്‍ കെയെര്‍സ് അസ്രി ബീച്ച് ശുചീകരണം നടത്തി.

ബഹ്റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍, സെക്രട്ടറി എഫ്.എം ഫൈസല്‍, ട്രെഷറര്‍ ഷൈജു, വൈ പ്രസിഡന്റ് ടിറ്റോ ഡേവിസ്, ജോ സെക്രെട്ടറി അരുണ്‍ തൈക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി .

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛത ഹി സേവ പരിപാടിയില്‍ ഭാഗവാക്കാവാനുള്ള ക്ഷണം സ്വീകരിച്ചു കൊണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ കേരളത്തില്‍ നൂറോളം സ്ഥലങ്ങളില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

 

Related News from Archive
Editor's Pick