തൃശൂര്‍ : സ്വര്‍ണാഭരങ്ങളും മറ്റും വില്പന നടത്തി തരാമെന്ന് പറഞ്ഞ് ഉപഭോക്താക്കളെ സമീപിച്ച് തൃശ്ശൂരിലെ വിവിധ ജ്വല്ലറികളില്‍ സ്വര്‍ണം വില്പന നടത്തി കിട്ടിയ ഒരു കോടിയിലധികം രൂപ ഉടമസ്ഥന് നല്‍കാതെ മുങ്ങിയ കേസിലെ പിടികിട്ടാപ്പുളളി തൃശൂര്‍ ഈസ്റ്റ് പോലീസിന്റെ പിടിയിലായി.
നെടുപുഴ, ചിയ്യാരം കിഴക്കൂട്ട് തിലകന്റെ മകന് ഷൈജു ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ മറ്റൊരു പേരില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.
തൃശ്ശൂര്‍ ഈസ്റ്റ് സി.ഐ സേതുവിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ എം.ജെ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. കോടതി ഇയാളെ പിടികിട്ടാപുളളിയായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: