ഹോം » പ്രാദേശികം » കാസര്‍കോട് » 

സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

October 9, 2017

കാസര്‍കോട്: എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെയും വികലാംഗ പഠനകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുളളവര്‍ക്കായി ഈ മാസം അവസാനവാരം ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് എല്‍ ബി എസ് കാസര്‍കോട് ഉപകേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് യോഗ്യത. കോഴ്‌സിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യാത്രബത്ത, ഭക്ഷണം എന്നിവയിലേക്ക് നിശ്ചിത തുക അനുവദിക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ വൈകല്യം തെളിയിക്കുന്നതുള്‍പ്പെടെയുളള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം എല്‍ ബി എസ് ഉപകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍ 04994 221011

Related News from Archive
Editor's Pick