ഹോം » പ്രാദേശികം » കാസര്‍കോട് » 

ഓട്ടോകളുടെ പരിശോധന 10 മുതല്‍

October 9, 2017

കാഞ്ഞങ്ങാട്: നഗരസഭ പരിധിയില്‍ പാര്‍ക്കിങ്ങ് അനുമതി ലഭിച്ച ഓട്ടോകളുടെ പൊലീസ് പരിശോധന 10ന് തുടങ്ങും. രാവിലെ 10.30 നും ഒരു മണിക്കുമിടയില്‍ കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം പരിസരത്ത് മുഴുവന്‍ റിക്കാര്‍ഡുകളും ഓട്ടോയുമായെത്തണമെന്ന് ഹൊസ്ദുര്‍ഗ്ഗ് സി.ഐ സി.കെ.സുനില്‍കുമാര്‍ അറിയിച്ചു. ഡ്രൈവര്‍മാര്‍, ആര്‍.സി ഉടമകള്‍ താഴെ കാണുന്ന തീയതികളില്‍ ഹാജരാകണം. 10ന് പാര്‍ക്കിങ്ങ് നമ്പര്‍ ഒന്ന് മുതല്‍ 100 വരെ. 11ന് 101 മുതല്‍ 200 വരെ. 12ന് 201-300, 13 -ന് 301-400, 14ന് 401-500, 16ന് 501-600, 17ന് 601-700, 18ന് 701-800, 19ന് 801-900, 20ന് 901-1000, 21ന് 1001-1100. 23ന് 1101-1200, 24ന് 1201-1300, 25ന് 1301-1400, 26ന് 1401-1500, 27ന് 1501-1600, 28ന് 1601-1700, 30ന് 1701-1800, 31ന് 1801-1900.

Related News from Archive
Editor's Pick