ഹോം » മറുകര » 

മാരത്തോൺ ചരിത്രത്തിൽ ലോകറെക്കോർഡിലേക്ക് ലണ്ടൻ മലയാളിയും

വെബ് ഡെസ്‌ക്
October 10, 2017

ലണ്ടൻ: മാരത്തോൺ ചരിത്രത്തിൽ ആറ് മേജർ മാരത്തോൺ കുറഞ്ഞ കാലയളവിൽ പൂർത്തിയാക്കിയ ആദ്യ മലയാളിയായി അശോക് കുമാർ ചരിത്രം തിരുത്തി എഴുതി. ഇന്നേവരെ മലയാളികൾ കടന്നുചെല്ലാതിരുന്ന ഈ മേഖലയിലും ഒരു മലയാളി സാന്നിധ്യം നമുക്ക് അഭിമാനിക്കാവുന്നതാണ്.

ലോകത്തിൽ തന്നെ ആറ് മേജർ മാരത്തോൺ പൂർത്തീകരിച്ച 916 പേരിൽ അഞ്ച് ഇന്ത്യക്കാർ മാത്രമാണുള്ളത് അതിൽ ആറാമതായി എത്തുന്നത് ഒരുമലയാളി സാന്നിദ്ധ്യവും. കഴിഞ്ഞ രണ്ടരവർഷം കൊണ്ടാണ് അദ്ദേഹം ഈ ഒരുനേട്ടത്തിലേക്കു ഓടികയറിയത്. 2014 ൽ ലണ്ടൻ മരത്തോണിൽ ഓടി തുടക്കം കുറിച്ച അദ്ദേഹം ഇതിനോടകം ന്യൂയോർക്ക്, ബോസ്റ്റൺ, ബെർലിൻ, ടോക്കിയോ, ചിക്കാഗോ തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ രാജ്യാന്തരതലത്തിൽ മാരത്തോണിൽ പങ്കെടുത്തു. സിൽവർ സ്റ്റാൻ ,ഗ്രേറ്റ് നോർത്ത് റൺ(2) എന്നി ഹാഫ് മരത്തോണിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു

ക്രോയ്ഡോണിലെ HMRC യിൽ Inspector of Tax ആയി ഔദ്യോഗിക ജീവിതം നയിക്കുന്നതിനോടൊപ്പം തന്നെ. Action Against Hunger എന്ന ചാരിറ്റി പ്രവർത്തനത്തിനും അദ്ദേഹം നേതൃത്വം നൽകുന്നുണ്ട്, തന്റെ മാരത്തോൺ ഓട്ടത്തിൽ നിന്നും ലഭിച്ച 15000 പൗണ്ട് ഈ പ്രവർത്തനത്തിനായി ചെലവഴിച്ചു. ഈ കഴിഞ്ഞ കാലയളവിൽ ലണ്ടനിലെ സാമൂഹിക സാംസ്കാരികമേഖലയിൽ അദ്ദേഹന്‍ നല്‍കിവരുന്ന പ്രവർത്തനങ്ങൾ വളരെയധികം എടുത്തുപറയേണ്ടതാണ്.

26 വർഷമായി ഭാരതീയ നൃത്തകലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി പൗർണ്ണമി ആർട്സ് എന്നപേരിൽ ഒരു നൃത്തവിദ്യാലയവും ക്രോയ്ഡോൺ കേന്ദ്രമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുണ്ട്. B.M.E Forum വൈസ് ചെയർമാൻ. C.V.A ബോർഡ് മെമ്പർ , ക്രോയ്ഡോൺ എത്തിക്സ് കമ്മിറ്റി മെമ്പർ എന്നി നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

Related News from Archive
Editor's Pick