കൊട്ടാരക്കര: വാഹനാപകടത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ട ആളില്‍നിന്നും കൈക്കൂലി വാങ്ങിയ പോലീസ് അസോസിയേഷന് മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെ നടപടി. കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ജോണ്‍സനെയാണ് സ്ഥലം മാറ്റിയത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി ബി. അശോകനാണ് നടപടിയെടുത്തത്. തിരുവനന്തപുരം സ്വദേശി സരോഷില് നിന്നാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: