ചിത്തിരതിരുനാള്‍ ദേശീയ പുരസ്‌കാര സമര്‍പ്പണം

Wednesday 11 October 2017 2:35 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ ശ്രീചിത്തിര തിരുനാള്‍ ദേശീയ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഇന്ന് വൈകിട്ട് 5ന് പാളയം ബിഷപ്പ് പെരേര ഹാളില്‍ നടക്കും. മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, മുന്‍ വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍മേനോന് പുരസ്‌കാരം സമ്മാനിക്കും. ഒരുലക്ഷം രൂപയും പ്രശംസാഫലകവുമാണ് അവാര്‍ഡ്. ടി.പി. ശ്രീനിവാസന്‍ അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം മുഖ്യപ്രഭാഷണം നടത്തും. വി.എസ്. ശിവകുമാര്‍ എംഎല്‍എ, മാനേജിംഗ് ട്രസ്റ്റി ടി. സതീഷ്‌കുമാര്‍, ശ്രീ ചിത്തിരതിരുനാള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി എന്നിവര്‍ സംസാരിക്കും.