കേരളോത്സവം

Wednesday 11 October 2017 2:35 pm IST

നിലമാമൂട്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ നടത്തുന്ന കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിന്റെ കേരേളോത്സവം നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ആനാവൂര്‍ ഗവ. എച്ച്എസ്എസില്‍ ഫുട്‌ബോളും കബഡി മത്സരവും കോട്ടുക്കോണം എല്‍എംഎസ് യുപിഎസില്‍ വോളിബോള്‍ മത്സരവും കുന്നത്തുകാല്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അത്‌ലറ്റ്ക്‌സ് മത്സരങ്ങളും നടന്നു. ഇന്ന് രാവിലെ 9 മുതല്‍ പഞ്ചായത്തു ഗ്രൗണ്ടില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രതേ്യകം കലാമത്സരങ്ങള്‍ നടക്കും.