ഹോം » പ്രാദേശികം » ആലപ്പുഴ » 

റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേള നാളെ മുതല്‍

October 12, 2017

ആലപ്പുഴ: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള നാളെ മുതല്‍ 15 വരെ അറവുകാട് കാര്‍മല്‍ പോളിടെക്‌നിക് കോളേജില്‍ നടക്കും. 11 ഉപജില്ലകളില്‍ നിന്നായി 1,500ഓളം കായിക പ്രതിഭകള്‍ മാറ്റുരയ്ക്കും. 774 ആണ്‍കുട്ടികളും 634 പെണ്‍കുട്ടികളുമാണ് മത്സരിക്കുന്നത്. 123 ഇനങ്ങളിലാണ് ആകെ മത്സരം. ആദ്യദിനം 26 ഇനങ്ങളില്‍ മത്സരം നടക്കും. 13ന് മന്ത്രി ജി. സുധാകരന്‍ കായികമേള ഉദ്ഘാടനം ചെയ്യും. 15ന് വൈകിട്ട് സമ്മാനദാനവും സമാപനസമ്മേളനം ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വ്വഹിക്കും. മേള നടത്തിപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഡെ. ഡയറക്ടര്‍ കെ.പി. ലതിക പത്രസമ്മേളനത്തില്‍ അറിയിച്ചു.

Related News from Archive
Editor's Pick