ജില്ല ഒരുങ്ങി

Wednesday 11 October 2017 8:47 pm IST

ആലപ്പുഴ: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷായാത്രയെ വരവേല്‍ക്കാന്‍ ജില്ലഒരുങ്ങി. തണ്ണീര്‍മുക്കം മുതല്‍ യാത്രകടന്നുപോകുന്ന വഴിയോരങ്ങളെല്ലാം ഹരിത കുങ്കുമ പതാകകളാല്‍ നിറഞ്ഞു. സ്വീകരണസ്ഥലങ്ങളില്‍ ആയിരങ്ങളെ പങ്കെടുക്കുന്നതിനാല്‍ അവര്‍ക്കു ള്ള സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. നാളെ എത്തുന്ന യാത്രയോടനുബന്ധിച്ച് കണിച്ചുകുളങ്ങരയില്‍ ഇന്ന് ബൈക്കില്‍ വിളംബര ഘോഷയാത്രയും പ്രധാന കേന്ദ്രങ്ങളില്‍ രക്ഷാ ദീപവും തെളിക്കുമെന്ന് ബിജെപി കണിച്ചുകുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് മുകുന്ദന്‍ പണിക്കര്‍, സെക്രട്ടറി കണ്ണന്‍ എന്നിവര്‍ അറിയിച്ചു. ജനരക്ഷാ യാത്രയോടനുബന്ധിച്ച് പലയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിക്കുന്നതില്‍ യോഗം പ്രതിഷേധിച്ചു. സംസ്ഥാന സമിതി അംഗം ആര്‍.ഉണ്ണികൃഷ്ണന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് രേണുക, പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി അംഗം സ്വാമിനാഥന്‍,കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം സദാശിവന്‍ നായര്‍, പഞ്ചായത്ത് ഭാരവാഹികളായ പുരുഷോത്തമന്‍ നായര്‍, ശകുന്തള തിലകന്‍ എന്നിവര്‍ പങ്കെടുത്തു.