ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ആര്‍എംഎസ്എ സ്‌കൂള്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് തുടക്കമായി

October 11, 2017

കണ്ണൂര്‍: സെക്കന്‍ഡറി മേഖലയിലെ പ്രധാനധ്യാപകനെ അക്കാദമിക നേതൃത്വം ഏറ്റെടുക്കുവാന്‍ പ്രാപ്തരാക്കുന്നതിനായി രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍എംഎസ്എ) വിഭാവനം ചെയ്ത സ്‌കൂള്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് ഡവലപ്‌മെന്റ് പ്രോഗ്രാമിന് (എസ്എല്‍ഡിപി) തുടക്കമായി. 16 ദിവസത്തെ പരിശീലന പരിപാടി ഇംഗ്ലണ്ടിലെ എന്‍.സി.ടി.എന്നിന്റെയും ന്യൂഡല്‍ഹിയിലെ ന്യൂപയുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. അഞ്ചു ദിവസത്തെ പരിശീലനത്തിനുശേഷം സ്‌കൂള്‍തല അനുഭവവുമായി ബന്ധപ്പെട്ട അക്കാദമിക പ്രൊജക്ട് നടപ്പിലാക്കും. 30 സ്‌കൂളുകളില്‍ പ്രധാനധ്യാപകര്‍ നടപ്പിലാക്കിയ പ്രോജക്ടിന്റെ ജില്ലാതല സെമിനാര്‍ അവതരണം ജനുവരി ആദ്യവാരം നടക്കും. ഇതില്‍ ജില്ലയിലെ മികച്ച പ്രോജക്ടുകളുടെ പുനരവതരണം തിരുവനന്തപുരത്ത് നടക്കും. ഓരോ പ്രധാനധ്യാപകനും സ്‌കൂള്‍തലത്തില്‍ സെക്കന്‍ഡറി മേഖലയിലെ ആശാവഹമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉതകുന്നതാകും ഈ പരിശീലനം. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 30 സര്‍ക്കാര്‍, എയിഡഡ് പ്രധാനധ്യാപകര്‍ക്ക് ആദ്യഘട്ടത്തിലെ അഞ്ച് ദിവസത്തെ നോണ്‍ റസിഡന്‍ഷ്യല്‍ പരിശീലന പരിപാടി തലശ്ശേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നിര്‍മലാദേവി അധ്യക്ഷത വഹിച്ചു. ആര്‍.എം.എസ്.എ കണ്ണൂര്‍ അസി. പ്രൊജക്ട് ഓഫീസര്‍ കെ.എം.കൃഷ്ണദാസ്, തലശ്ശേരി ഗേള്‍സ് ഹൈസ്‌കുള്‍ ഹെഡ്മാസ്റ്റര്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick