ഹോം » പ്രാദേശികം » കോട്ടയം » 

ജനരക്ഷാ യാത്ര ഇന്ന് കോട്ടയത്ത്; നീര്‍പ്പാറയില്‍ സ്വീകരിക്കും

October 12, 2017

കോട്ടയം: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയെ ഇന്ന് രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ നീര്‍പ്പാറയില്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തിരുവിതാംകൂറിന്റെ നാവികസേന തലവനായ ചെമ്പിലരയന്റെ ഛായാചിത്രം നല്‍കിയാണ് യാത്രയെ വരവേല്‍ക്കുന്നത്.
വാഹനമാര്‍ഗ്ഗം കടുത്തുരുത്തിയില്‍ എത്തുന്ന യാത്രയെ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. രാവിലെ 11ന് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് സുധീപ് നാരായണന്‍ അദ്ധ്യക്ഷനാകും. ബീഹാര്‍ ഉപ മുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, ദേശീയ സംസ്ഥാന നേതാക്കള്‍ എന്നിവര്‍ പ്രംസംഗിക്കും.
ഉച്ചയ്ക്ക് 2ന് ഏറ്റുമാനൂരില്‍ യാത്ര എത്തിച്ചേരും. 2.30ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള ടെംബിള്‍ റോഡില്‍നിന്നും പദയാത്ര ആരംഭിക്കും. സംസ്ഥാന കമ്മറ്റി നിശ്ചയിച്ച ക്രമത്തിലായിരിക്കും പദയാത്രയില്‍ അണിനിരക്കുക.

Related News from Archive
Editor's Pick