ഹോം » പ്രാദേശികം » കോട്ടയം » 

പദയാത്രയുടെ ക്രമീകരണം

October 12, 2017

കോട്ടയം: ജനരക്ഷാ യാത്രയുടെ ഭാഗമായ ഏറ്റുമാനൂരില്‍നിന്നും കോട്ടയത്തേക്ക് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന പദയാത്രയില്‍ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അനുസരിച്ചായിരിക്കും പ്രവര്‍ത്തകര്‍ അണിനിരക്കുകയെന്ന് പദയാത്രയുടെ ചുമതലയുള്ള സംസ്ഥാന കമ്മറ്റി അംഗം കെ.ജി. രാജ്‌മോഹന്‍ അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള രണ്ട് പ്രചാരണ വാഹനങ്ങള്‍ക്ക് ശേഷം ബാനര്‍, ബാനറിന് പിന്നില്‍ ദേശീയ നേതാക്കള്‍, സംസ്ഥാന കോര്‍കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ അണിനിരക്കും. അതിന് പിന്നിലായി ആംബുലന്‍സ്, മെഡിക്കല്‍ ടീം, മെഡിസിന്‍ വാഹനം എന്നിവയും അതിന് പിന്നിലായി ജാഥയിലെ സ്ഥിരാംഗങ്ങളും സംസ്ഥാന നേതാക്കളും നിരക്കും. ഇതിന്റെ പിന്നലായി ജില്ലയുടെ ബാനറിന് പിന്നില്‍ ജില്ലാ ഭാരവാഹികള്‍ അണിനിരക്കും. പ്രചാരണ വാഹനത്തിന് ശേഷം മണ്ഡലം തിരിച്ചാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക. വൈക്കം, ഏറ്റുമാനൂര്‍, പാല, ഇടുക്കി ജില്ലയിലെ മൂന്ന് മണ്ഡലങ്ങള്‍, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി എന്നീ ക്രമത്തിലാണ് മണ്ഡലങ്ങള്‍ ബാനര്‍ പിടിക്കേണ്ടത്. ഓരോ മണ്ഡലത്തിനും ഇടയില്‍ പ്രചാരണ വാഹനങ്ങള്‍ ഉണ്ടാകും.
പദയാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക്
തൊപ്പിയും ഷാളും പതാകയും
കോട്ടയം: ജനരക്ഷാ പദയാത്രയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്കായി അയ്യായിരം വീതം തൊപ്പിയും ഷാളും എണ്ണായിരത്തോളെ പതാകയും ജില്ലയില്‍ എത്തിച്ചതായി പദയാത്രയുടെ ചുമതലയുള്ള സംസ്ഥാന കമ്മറ്റി അംഗം കെ.ജി. രാജ്‌മോഹന്‍ അറിയിച്ചു. യാത്രയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ തൊപ്പി, ഷാള്‍, പതാക ഇവയില്‍ ഏതെങ്കിലും ഒന്ന് അണിയേണ്ടിവരും.
ബലിദാനികള്‍ക്ക്
പുഷ്പാര്‍ച്ചന നടത്തും
കോട്ടയം: നാഗമ്പടം നെഹൃ സ്റ്റേഡിയത്തില്‍ നടക്കുന്ന ജനരക്ഷാ യാത്ര സ്വീകരണ സമ്മേളനത്തില്‍ കോട്ടയം, ഇടുക്കി ജില്ലകളിലെ ബലിദാനികള്‍ക്ക് പുഷ്പാര്‍ച്ചന നടത്തും. വേദിക്ക് മുന്നിലായി പ്രത്യേകം ഒരുക്കുന്ന പീഠത്തിലാണ് ഛായാചിത്രങ്ങള്‍ സ്ഥാപിക്കുന്നത്. പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാവും നേതാക്കള്‍ വേദിയിലേക്ക് പ്രവേശിക്കുക.

Related News from Archive
Editor's Pick