ഹോം » പ്രാദേശികം » കോഴിക്കോട് » 

ജനരക്ഷായാത്രക്കിടെ തെരുവ് വിളക്ക് അണയ്ക്കല്‍: ഉത്തരവാദിത്തം കെഎസ്ഇബിക്ക്; നടപടി വേണമെന്ന് മേയര്‍

October 11, 2017

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മ നം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര കോഴിക്കോട് നഗരത്തിലെത്തിയപ്പോള്‍ തെരുവ്‌വിളക്കുകള്‍ അണച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. ബിജെപി കൗണ്‍സില്‍പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്‍ തെ രുവ്‌വിളക്ക് അണച്ച സംഭവം ശ്രദ്ധക്ഷണിക്കലായി യോഗത്തില്‍ അവതരിപ്പിച്ചപ്പോഴാണ് മേയര്‍ ഇങ്ങനെ പറഞ്ഞത്.
തെരുവ് വിളക്ക് അണഞ്ഞതില്‍ സംശയം തോന്നുന്നുണ്ട്. കോര്‍പ്പറേഷനല്ല കെഎസ്ഇബിക്കാണ് തെരുവ്‌വിളക്കുകള്‍ കത്തിക്കുന്നതിനുള്ള ഉത്തരവാദിത്തം. ഓട്ടോമാറ്റിക് സംവിധാനം വഴി തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ സാധിക്കും. ഒന്നിച്ച് തെരുവ് വിളക്കുകള്‍ അണച്ചത് കരുതിക്കൂട്ടി ചെയ്തതാണെന്ന് സംശയിക്കുന്നു. യാത്രകള്‍ ആരു നടത്തിയാലും ഇങ്ങിനെയുണ്ടാകാന്‍ പാടില്ല. അത് ചീത്തപ്രവണതയാണ്. ഇതിനെ കുറിച്ച് അന്വേഷണം നടത്തണം. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. തെറ്റുചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നും മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് മേയറുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick