ഹോം » പ്രാദേശികം » എറണാകുളം » 

മത്സ്യക്കുഞ്ഞ് വിതരണം

October 12, 2017

കുരീക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം നടന്നു. കുരീക്കാട് ഒരേക്കറോളം വരുന്ന വിജയരാഘവ കുളത്തില്‍ മത്സക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പഞ്ചായത്ത് പ്രസി.ഓമന ശശിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കട്ട്‌ല, ഗ്രാസ് കാര്‍പ്പ്, മൃഗാല്‍, സിലോപ്പി തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിച്ചത്. വിജയരാഘവകുളം സംരക്ഷണ സമിതിയംഗങ്ങളാണ് മത്സ്യകൃഷി ചെയ്യുന്നത്. പഞ്ചായത്ത് മെമ്പര്‍ ഷാജി ജോര്‍ജ്, കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സണ്ണി, രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News from Archive
Editor's Pick