ഹോം » പ്രാദേശികം » കോട്ടയം » 

റവന്യു ജില്ലാ സ്‌കൂള്‍ കായികമേള ; ചങ്ങനാശ്ശേരി മുന്നില്‍

October 12, 2017

കോട്ടയം: മരങ്ങാട്ടുപിളളി ലേബര്‍ ഇന്ത്യ സ്‌കൂളില്‍ ആരംഭിച്ച റവന്യു ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ആദ്യ ദിവസത്തെ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 63 പോയിന്റോടെ ചങ്ങനാശ്ശേരി ഉപജില്ല മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള കാഞ്ഞിരപ്പളളിക്ക് 55 പോയിന്റുണ്ട്. 41 പോയിന്റുള്ള പാലാ മൂന്നാം സ്ഥാനത്താണ്. സ്‌കൂളുകളില്‍ 40 പോയിന്റോടെ സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കുറുമ്പനാടമാണ് ഒന്നാം സ്ഥാനത്ത. കോരുത്തോട് സികെഎം എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും പാലാ സെന്റ് മേരീസ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ് മത്സരങ്ങളുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.

Related News from Archive
Editor's Pick