ഹോം » കായികം » 

ഇന്ത്യക്ക് ഏഷ്യ കപ്പ് യോഗ്യത

പ്രിന്റ്‌ എഡിഷന്‍  ·  October 12, 2017

മക്കാവുനെ തോല്‍പ്പിച്ച്‌​ ഇന്ത്യ ഏഷ്യ കപ്പ്​ ഫുട്​ബാളിന്​ യോഗ്യത നേടി. ഗ്രൂപ്പ്​ എയിലെ മല്‍സരത്തില്‍ മക്കാവുവിനെ 4-1ന്​ അട്ടിമറിച്ചാണ്​ ഇന്ത്യ ഏഷ്യ കപ്പിലേക്ക്​ യോഗ്യത നേടിയത്​.

28ാം മിനിട്ടില്‍ റോവ്​ലിന്‍ ബോര്‍ഗെസിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. 37ാം മിനിട്ടില്‍ നിക്കോളാസ്​ ടാരോയിലൂടെ മക്കാവു ഗോള്‍ മടക്കി. 60ാം മിനിട്ടില്‍ ക്യാപ്​റ്റന്‍ ഛേത്രിയുടെ വെടിയുണ്ട പോലെയുള്ള ഷോട്ട്​ ഇന്ത്യക്ക്​ വീണ്ടും മേല്‍കൈ നല്‍കി. പിന്നീട്​ നീലപ്പടക്ക്​ തിരിഞ്ഞ്​ നോക്കേണ്ടി വന്നില്ല. 70ാം മിനിട്ടിലും ഇഞ്ച്വറി ടൈമിന്റെ 2ാം മിനിട്ടിലും ഗോളുകള്‍ നേടി ഇന്ത്യ സ്​കോറിങ്​ പൂര്‍ത്തിയാക്കി.

Related News from Archive
Editor's Pick