ഹോം » ഭാരതം » 

പരോൾ അവസാനിച്ചു; ശശികല ജയിലിലേക്ക്

പ്രിന്റ്‌ എഡിഷന്‍  ·  October 12, 2017

ചെന്നൈ: അവയവ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുന്ന ഭര്‍ത്താവ് നടരാജനെ സന്ദര്‍ശിച്ച ശേഷം എഐഎഡിഎംകെ നേതാവ് ശശികല ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങി.

ഭര്‍ത്താവിനെ കാണാനും ശ്രുശ്രൂഷിക്കാനും ശശികലക്ക് കോടതി അഞ്ചു ദിവസത്തെ പരോളാണ് അനുവദിച്ചിരുന്നത്. അത് ഇന്ന് അവസാനിച്ചു. കരളും വൃക്കയും മാറ്റിവച്ച നടരാജന്റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. ഒക്‌ടോബര്‍ നാലിനാണ് നടരാജന്റെ ശസ്ത്രക്രിയ നടന്നത്.

അഴിമതിക്കേസിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ശശികലയ്ക്ക് സുപ്രീം കോടതി ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. തുടർന്നാണ് പാർട്ടി നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ പളനിസ്വാമി നേതൃത്വം ശശികലയെ പുറത്താക്കിയത്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick