ഹോം » പ്രാദേശികം » കൊല്ലം » 

സ്റ്റുഡിയോ കത്തി നശിച്ചു

October 12, 2017

പത്തനാപുരം: വിളക്കുടി പഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്റ്റുഡിയോ കത്തിനശിച്ചു. തലവൂര്‍ ഞാറയ്ക്കാട് സ്വദേശി ശ്രീകുമാറിന്റെ സ്റ്റുഡിയോയാണ് അഗ്‌നിക്കിരയായത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ബസിലിരുന്ന യാത്രക്കാരാണ് പുക ഉയരുന്നത് ആദ്യം കണ്ടത്. ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും തീ പടര്‍ന്നിരുന്നു. നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആവണീശ്വരത്ത് നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീ അണച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറയുന്നു. കുന്നിക്കോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

Related News from Archive
Editor's Pick