ഹോം » ലൈവ് സ്റ്റൈല്‍ » വെബ്‌ സ്പെഷ്യല്‍

ഹൃദയാരോഗ്യത്തിനായി അഞ്ചു കാര്യങ്ങള്‍

വെബ് ഡെസ്‌ക്
October 12, 2017

ലോകമെങ്ങും ഹൃദ്രോഗികളുടെ എണ്ണം ആശങ്കാജനകമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. പണ്ടത്തെ അപേക്ഷിച്ച് മാറിയ ജീവിത ശൈലികളും ഹൃദ്രോഗത്തെ ക്ഷണിച്ചു വരുത്തുന്നു. ആരോഗ്യമുളള ഹൃദയത്തിനായി ഇതാ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

പോഷകാഹാര സമ്പന്നമായ ഭക്ഷണ രീതി

പോഷകങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു ഡയറ്റ് ശീലമാക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമം. ബദാം, മത്സ്യം (സാല്‍മണ്‍(ചെമ്പല്ലി), അയല) എന്നിവ നിത്യേനയുളള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്ലിനെ അളവ് കുറയ്ക്കാന്‍ ബദാമിനു കഴിവുണ്ട്. അതുപോലെ തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒമേഗ-3 ഫാറ്റി ആസിഡിന്റെ മികച്ച സ്രോതസ്സുകളാണ് സാല്‍മണും അയലയും.

വ്യായാമം

വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുക. ആഴ്ച തോറും 150 മിനിറ്റ് വ്യായാമത്തിനായി ചെലവഴിക്കണമെന്നാണ് അമേരിക്കന്‍ ഹൃദയാരോഗ്യ സംഘടന പറയുന്നത്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

ആരോഗ്യകരമായ അരവണ്ണം നിലനിര്‍ത്തുക

അരവണ്ണവും ഹൃദയാരോഗ്യവുമായി ബന്ധമുണ്ട്. അടിവയറിലെ കൊഴുപ്പ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതിന്റെ സൂചനയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുളളവരിലും അനാരോഗ്യകരമായ അരവണ്ണം കാണപ്പെടുന്നു.

പുകവലി ഉപേക്ഷിക്കുക

പുകവലി മൂലം ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടാനിടയാകും. ഇത് ഹൃദയാഘാതത്തിനു വഴിവെയ്ക്കും.

ABC കൃത്യമായി ചെക്കപ്പു ചെയ്യുക

A-A1C(A1C രക്തത്തിലെ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്റെ അളവ് പരിശോധിക്കാനുളള ടെസ്റ്റാണ്.), B- Blood Sugar, C-Cholestrol. ഇവ കൃത്യമായ ഇടവേളകളില്‍ ചെക്കപ്പു നടത്തുകയും അളവ് നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യണം.

Related News from Archive
Editor's Pick