ഹോം » കേരളം » 

ബല്‍‌റാമിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്- കെ.കെ രമ

വെബ് ഡെസ്‌ക്
October 12, 2017

കണ്ണൂര്‍: ടി.പി വധക്കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമാണ് സോളാര്‍ കേസ് എന്ന വി.ടി ബല്‍റാം എംഎല്‍എയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് ആര്‍എംപിഐ നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ. ബല്‍റാം പറഞ്ഞത് അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്തുതരം ഒത്തുതീര്‍പ്പാണ് ഉണ്ടായതെന്നും ആര്‍ക്കുവേണ്ടിയാണ് ഒത്തുകളിച്ചതെന്നും ബല്‍റാം വെളിപ്പെടുത്തണം. നാല് വര്‍ഷം ഇക്കാര്യം മറച്ചുവച്ചത് എന്തിനാണെന്നും രമ ചോദിച്ചു. ഒറ്റു കൊടുത്തവര്‍ കാലത്തിനോട് കണക്ക് പറയേണ്ടി വരുമെന്നും രമ കൂട്ടിച്ചേര്‍ത്തു.

ടി.പി കൊലക്കേസിന് പിന്നിലെ ഗൂഢാലോചനക്കേസ് ഇടയ്ക്ക് വച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി സോളാര്‍ കേസിനെ കണ്ടാല്‍ മതിയെന്നായിരുന്നു ബല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച്‌ ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ നേതാക്കന്‍മാര്‍ തയ്യാറാകണമെന്നും ബല്‍റാം ആവശ്യപ്പെട്ടിരുന്നു.

Related News from Archive
Editor's Pick