സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ചട്ടലംഘനം

Thursday 12 October 2017 3:48 pm IST

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുന്നതിനു മുന്‍പ് പുറത്തുവിട്ടത് ചട്ടലംഘനമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റേത് നിലവാരമില്ലാത്ത പകപോക്കലാണെന്നും, റിപ്പോര്‍ട്ട് യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല അറിയിച്ചു. മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ നടപടി നിയമപരമായി നില്‍ക്കില്ലെന്നും, കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.