ഹോം » ഭാരതം » 

നാനാജി രാജ്യത്തിന് എന്നും മാതൃക: മോദി

വെബ് ഡെസ്‌ക്
October 12, 2017

നാനാജി ദേശ്മുഖ് സ്മാരക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വ്വഹിക്കുന്നു

ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും ബഹുമാന്യരായ വ്യക്തികളില്‍ പ്രമുഖനായ നാനാജി ദേശ്മുഖ് രാജ്യത്തിനായി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.നാനാജിയുടെ ജന്മശതാബ്ധിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് നാനാജി എന്നും പ്രചോദനമായിരുന്നു. മാത്രമല്ല നിരവധി വ്യവസായ പ്രമുഖരോട് സമൂഹിക സേവനത്തിന് സംഭാവന ചെയ്യാനും നാനാജി ആവശ്യപ്പെട്ടു.മാതൃകയാക്കേണ്ട വ്യക്തിത്വത്തിന് ഉടമണ് നാനാജി. അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണമായ ലാളിത്യവും അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയും സംഘടനാശേഷിയും അസാമാന്യമാണ്.

സജീവമായി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് മാറ്റി നിര്‍ത്തി അദ്ദേഹം പോയത് ഇന്ത്യന്‍ ഗ്രാമങ്ങളിലേക്കാണ്. ഗ്രാമ വികസനത്തിലൂടെ രാജ്യനിര്‍മ്മാണത്തിന് വലിയ സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഗ്രാമങ്ങളെസ്വയം പര്യാപ്തമാക്കാനും ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാനും നാനാജിദേശ്മുഖും തന്റെജീവിതം ഗ്രാമവികസനത്തിനായിസമര്‍പ്പിച്ചുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വികസനത്തെ കുറിച്ച് മികച്ച ആശയങ്ങള്‍ മാത്രം ഉണ്ടായാല്‍ പോര. സംരംഭങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വികസനത്തിന്റെ ഗുണഫലങ്ങള്‍ ലക്ഷ്യമിട്ടിട്ടുള്ള ഗുണഭോക്തക്കളില്‍ എത്തിച്ചേരുകയുംവേണം.അതിനായുള്ള യത്‌നങ്ങള്‍ സമഗ്രവും ഫലദായകവുമായിരിക്കണം.

നഗരങ്ങളോടനുബന്ധിച്ചുള്ള സൗകര്യങ്ങള്‍ നമ്മുടെ ഗ്രാമങ്ങളിലുംലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നഗരങ്ങളുടെയും, ഗ്രാമങ്ങളുടെയുംവികസന യാത്രയില്‍ ജനങ്ങളെ ഒപ്പംകൂട്ടുന്നതും, ജനപങ്കാളിത്തവുമാണ്ഒരു ജനാധിപത്യത്തിന്റെ ശരിയായസത്തെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണകൂടങ്ങളുമായും നിരന്തര സമ്പര്‍ക്കം ആവശ്യമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാനാജിദേശ്മുഖിന്റെ സ്മരണാര്‍ത്ഥം സ്മാരക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും നരേന്ദ്ര മോദി നിര്‍വ്വഹിച്ചു. എം.പി. മാര്‍ക്കും, എം.എല്‍.എ. മാര്‍ക്കും വേണ്ടി വികസിപ്പിച്ച സ്മാര്‍ട്ട് ഗവേണന്‍സ് ടൂളായ ദിശാ പോര്‍ട്ടലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. എം.പി. മാര്‍ക്കും, എം.എല്‍.എ. മാര്‍ക്കും തങ്ങളുടെ മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും പുരോഗതിനിരീക്ഷിക്കുന്നതിന് ഉള്ള പോര്‍ട്ടലാണിത്. 20 മന്ത്രാലയങ്ങളുടെ 41പദ്ധതികളുടെ സംയോജിതവിവരങ്ങള്‍ ഈ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

രാജ്യത്തെ ഗ്രാമീണരെ ശാക്തീകരിക്കുന്നതിന് രൂപം കൊടുത്ത പൗരകേന്ദ്രീകൃത മൊബൈല്‍ആപ്പായ ഗ്രാം സംവാദിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത്തലത്തില്‍വിവിധ ഗ്രാമവികസന പദ്ധതികളെ കുറിച്ചുള്ളവിവരങ്ങള്‍ ജനങ്ങള്‍ക്ക് ഈ ആപ്പിലൂടെലഭിക്കും. നിലവില്‍കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ ഏഴ് പദ്ധതികളാണ് ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഐ.എ.ആര്‍.ഐ. യുടെ പ്ലാന്റ് ഫീനോമിക്‌സ് സംവിധാനവും, 11 ഗ്രാമീണസ്വയം പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രധാനമന്ത്രി ഡിജിറ്റലായി ഉദ്ഘാടനം ചെയ്തു.

 

 

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick