ഇമ്രാനെ അറസ്റ്റു ചെയ്യാന്‍ തെര. കമ്മീഷന്‍

Thursday 12 October 2017 6:49 pm IST

ഇസ്‌ളാമാബാദ്: മുന്‍ക്രിക്കറ്റ് താരവും പാക്ക് പ്രതിപക്ഷ നേതാവുമായ ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇമ്രാന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട കമ്മീഷനോട് അലക്ഷ്യം കാണിച്ചെന്നും അതിനാല്‍ അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചതായും വക്താവ് ഹാരൂണ്‍ ഷിന്‍വാരി പറഞ്ഞു. അറസ്റ്റു ചെയ്ത് ഈ മാസം 26ന് ഹാജരാക്കാനാണ് കമ്മീഷന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാറന്റ് പുറപ്പെടുവിക്കാനുള്ള ഭരണഘടനാപരമായ അധികാരം കമ്മീഷനുണ്ടെന്നും വക്താവ് അവകാശപ്പെടുന്നു. പക്ഷെ കമ്മീഷന്‍ കഴിഞ്ഞ മാസം പുപ്പെടുവിച്ച വാറന്റ് ഇസ്‌ളാമബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കമ്മീഷന്‍ സര്‍ക്കാര്‍ അനുകൂലമാണെന്ന് ഇമ്രാന്‍ പറഞ്ഞതാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണം.