ഹോം » പ്രാദേശികം » ഇടുക്കി » 

എഞ്ചിനീയറിങ് കോളേജ് അടച്ചു

October 12, 2017

ചെറുതോണി: ഇടുക്കി എഞ്ചിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കഴിഞ്ഞ ദിവസം അദ്ധ്യാപകന്‍ അപമാനിച്ചുവെന്നാരോപിച്ച് കോളേജിലെ നാലാംവര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു.
ഈ സംഭവത്തെക്കുറിച്ച് അദ്ധ്യാപകനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരത്തിലായിരുന്നു.അന്വേഷണം നടത്താന്‍ അധികൃതര്‍ തയ്യാറായെങ്കിലും ആരോപണ അദ്ധ്യാപകനെ മാറ്റി നിര്‍ത്തണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ നടന്ന ചര്‍ച്ച പരാജയപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അനിശ്ചിത കാലത്തേയ്ക്ക് കോളജ് അടയ്ക്കാന്‍ തീരുമാനിച്ചത്. അടുത്ത മാസം മൂന്നിന് പരീക്ഷ ആരംഭിക്കാനിരിക്കേയാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചത്. വിദ്യാര്‍ത്ഥിക്ക് ഹാജരില്ലെന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ അറിയിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നലെന്നാണ് അധ്യാപകര്‍ പറയുന്നത.്‌

ഇടുക്കി - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick