ഹോം » പ്രാദേശികം » ഇടുക്കി » 

അനധികൃത പാറമട പൂട്ടി

October 12, 2017

നെടുങ്കണ്ടം: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാറമട റവന്യൂ വിഭാഗം പൂട്ടി. കരുണാപുരം കൊച്ചറയ്ക്ക് സമീപം കൊടുവശേരില്‍ ഷിനുവിന്റെ ഉടമസ്ഥതയിലുള്ള പാറമടയാണ് അടച്ചുപൂട്ടിയത്. കരുണാപുരം വില്ലേജ് ഓഫീസര്‍ വിശ്വജിത്ത്, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മുരളീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത പാറമട കണ്ടെത്തിയത്.
പാറമടയില്‍ ഖനനം നടത്താനുപയോഗിച്ചിരുന്ന കമ്പ്രസറുകള്‍, ട്രാക്ടര്‍, ജാക്കി എന്നിവയും റവന്യൂ വിഭാഗം പിടിച്ചെടുത്തു.
പിടിച്ചെടുത്ത വാഹനങ്ങള്‍ കമ്പംമെട്ട് പോലീസ് സ്റ്റേഷനില്‍ സുക്ഷിച്ചിരിക്കുകയാണ്. അനധികൃതമായി പ്രവര്‍ത്തിച്ച പാറമടയെക്കുറിച്ച് റവന്യൂ വിഭാഗം അന്വേഷണം ആരംഭിച്ചു.

ഇടുക്കി - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick