ഹോം » പ്രാദേശികം » വയനാട് » 

കാറിനുള്ളിൽ മരിച്ച നിലയിൽ

October 12, 2017

മീനങ്ങാടി: ദേശീയപാതക്കരികിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ ഒന്നേയാർ താറ്റിയാട് സ്വദേശി തുളസിതൊടിയിൽ കേശവ െൻറയും സരോജിനിയുടെയും മകൻ ജയാനന്ദൻ (42) ആണ് മരിച്ചത്. മദ്യത്തിൽ വിഷം ചേർത്ത് കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്^ കൊല്ലഗൽ ദേശീയപാതയിൽ മീനങ്ങാടി അമ്പത്തിനാലിൽ സെൻറ് പീറ്റേഴ്സ് പള്ളിക്ക് സമീപം വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം. പെയിൻറിങ് തൊഴിലാളിയായ ജയാനന്ദൻ ബുധനാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്താതിനെതുടർന്ന് ബന്ധുക്കൾ അന്വേഷണം തുടങ്ങിയിരുന്നു.  രാവിലെ  അമ്പത്തിനാലിലെ പള്ളിക്ക് സമീപത്തെ സ്ഥാപനത്തിലേക്കെത്തിയ ലോറി ഡ്രൈവറും രാവിലെ നടക്കാനിറങ്ങുന്നവരുമാണ് അബോധാവസ്ഥയിൽ കാറിൽ  ഒരാൾ കിടക്കുന്നത് കണ്ടത്. ഡ്രൈവിങ് സീറ്റ് താഴ്ത്തിയിട്ട നിലയിലായിരുന്നു. തുടർന്ന് മീനങ്ങാടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കാറിൽ നിന്ന് മദ്യകുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് അധികൃതരെത്തി തെളിവെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്​റ്റ്മോർട്ടം നടത്തിയ മൃതദേഹം വൈകിട്ടോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: രതി. മക്കൾ: അയന (ഡിഗ്രി വിദ്യാർഥി, കോ^ഒാപറേറ്റീവ് കോളജ്, ബത്തേരി), അരുൺ (പ്ലസ്ടു, ജി.എച്ച്.എസ്.എസ് തോമാട്ടുചാൽ).സഹോദരങ്ങൾ: രവീന്ദ്രൻ, സുരേഷ്, സുജാത.

Related News from Archive
Editor's Pick