ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ഗാന്ധിസ്മരണയില്‍ വിവേകോദയം സ്‌കൂള്‍

October 12, 2017

തൃശൂര്‍: മഹാത്മഗാന്ധിയുടെ വിവേകോദയം സ്‌കൂള്‍ സന്ദര്‍ശനത്തിന്റെ നവതിസ്മരണ 13,14 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 1927 ഒക്ടോബര്‍ 14ന് മഹാത്മാഗാന്ധി സ്‌കൂളില്‍ സന്ദര്‍ശിക്കുകയും വിദ്യാലയത്തിലെ നൂല്‍ നൂല്‍പ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഗാന്ധിസന്ദര്‍ശനത്തിന്റെ നവതിസ്മരണയുടെ ഭാഗമായി 13ന് ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള ഫോട്ടോ എക്‌സിബിഷന്‍ നടക്കും.
ഗാന്ധിയെ നേരില്‍ കണ്ട പണ്ഡിതരത്‌നം കെ.പി.അച്യുത പിഷാരടി എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നളിവി ചന്ദ്രന്‍ ഗാന്ധിജിയെ നേരില്‍കണ്ടതിന്റെ അനുഭവം വിവരിക്കും. 14ന് വൈകിട്ട് നാലിന് മണികണ്ഠനാല്‍ പരിസരത്ത് നിന്നും 90 വിദ്യാര്‍ത്ഥികള്‍ ഗാന്ധിജിയുടെ വേഷം ധരിച്ച് സ്‌കൂളിലേക്ക് യാത്രനടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പത്രസമ്മേളനത്തില്‍ തേറമ്പില്‍ രാമകൃഷ്ണന്‍, സി.വി.മുരളി, എന്‍.വേണുഗോപാല്‍, വിനോദ്, ആനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick