ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

കൊണ്ടാഴിയില്‍ സിപിഐ-സിപിഎം ഏറ്റുമുട്ടല്‍ നാലുപേര്‍ക്ക് പരിക്ക്

October 12, 2017

ചേലക്കര : കൊണ്ടാഴിയില്‍ സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.സിപിഐയുടെ ഒരാള്‍ക്കുംസിപിഎമ്മിന്റെ മൂന്നു പ്രവര്‍ത്തകര്‍ക്കും പരിക്ക്.
ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പേരുകള്‍ എഴുതുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് ഇരുകൂട്ടരും സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നുകൊണ്ട് സിപിഐ എടുക്കുന്ന നിലപാടുകള്‍ക്കെതിരെയുള്ള അമര്‍ഷമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. കാലങ്ങളായി ഇവര്‍ തമ്മില്‍ നിലനിന്നിരുന്ന ഉള്‍പ്പോരാണ് ഇപ്പോള്‍ തെരുവിലേയ്‌ക്കെത്തിയിരിക്കുന്നത്.
എഐവൈഎഫ് ചേലക്കര മണ്ഡലം സെക്രട്ടറി ദിനേഷ് നല്‍കിയ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ ശ്യാം,രാജു,ബേബി എന്നിവര്‍ക്കെതിരെയും, ഇജകങ ന്റെ രാജു തോമസ് നല്‍കിയ പരാതിയില്‍ സിപിഐ പ്രവര്‍ത്തകരായ ദിനേശ്,ജൈസണ്‍, ജോണ്‍സണ്‍,സനീഷ് എന്നിവര്‍ക്കെതിരെയും പഴയന്നൂര്‍ പോലീസ് കേസെടുത്തു.
എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയുള്ള സിപിഎം-ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണം അവസാനിപ്പിക്കണമെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, പ്രസിഡന്റ് കെ.പി.സന്ദീപ് എന്നിവര്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
ദിനേഷിനെ ആക്രമിച്ചതില്‍ എഐവൈഎഫ് ജില്ലാ എക്‌സിക്യുട്ടീവ് പ്രതിഷേധം രേഖപ്പെടുത്തി.

Related News from Archive
Editor's Pick