ഹോം » പ്രാദേശികം » കോഴിക്കോട് » 

എതിരില്ലാതെ എബിവിപിക്ക് വിജയം ഭീഷണിയുമായി എസ്എഫ്‌ഐ

October 12, 2017

കൊയിലാണ്ടി: എസ്എന്‍ ഡിപി മാനേജ്‌മെന്റിന് കീഴിലുള്ള ഗുരുദേവകോളജില്‍ എബിവിപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെതുടര്‍ന്ന് എസ് എഫ്‌ഐ ഭീഷണി. തുടര്‍പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് എസ്എഫ്‌ഐയുടെ ഭീഷണി.
തെരഞ്ഞെടുപ്പിന് നോമിനേഷന്‍ നല്‍കിയതിനു ശേഷം പത്രിക പരിശോധിച്ചപ്പോള്‍ കെഎസ്‌യു, എസ്എഫ്‌ഐ സ്ഥാനാനാര്‍ത്ഥികളുടെ അപേക്ഷ തകരാറുകള്‍ കാരണം റിട്ടേണിങ് ഓഫീസര്‍ തള്ളുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് എബി വിപിയുടെ സ്ഥാനാര്‍ത്ഥി എതിരില്ലാതെ വിജയിച്ചതായി അറിയിച്ചു.
എന്നാല്‍ കോളജിലും പുറത്തുമുള്ള എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളജിലെത്തി എബിവിപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും നോമിനേഷന്‍ വീണ്ടും സ്വീകരിക്കാന്‍ അദ്ധ്യാപകരുടേയും മാനേജ്‌മെന്റിന്റേയും മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുകയുമാണ്.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick